കൊല്ലം ജില്ലയിലും കോവിഡ് വ്യാപനം ഉയരുന്നു : ഒരു മാസത്തിനുള്ളിൽ 6 മരണം

എ കെ ജെ അയ്യര്‍

വ്യാഴം, 30 ജൂണ്‍ 2022 (13:59 IST)
കൊല്ലം: സംസ്ഥാനത്ത് കോവിഡ് സ്ഥിതി ഉയരുന്നതിനൊപ്പം കൊല്ലം ജില്ലയിലും കോവിഡ് വ്യാപനം ഉയർന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 428 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനൊപ്പം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആറ് പേരാണ് മരിച്ചത്.

മരിച്ചവരിൽ ഭൂരിഭാഗവും വയോധികരും മറ്റു രോഗങ്ങൾക്ക് ചികിത്സയിൽ കഴിഞ്ഞവരുമാണ്. ഇതിനൊപ്പം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്നവരും ഉൾപ്പെടുന്നു. കോവിഡ് വ്യാപനം കൂടുതലാകാതിരിക്കാനായി ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റർ ഡോസ് വാക്സിനേഷൻ തുടങ്ങി. നിലവിൽ 60 വയസിനു മുകളിലുള്ളവർക്കാണ് ഇതിനു സൗകര്യമുള്ളത്.

ഇതിനൊപ്പം ജീവിത ശൈലീ രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്കും പ്രത്യേക പരിഗണന നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്ക് ശനിയാഴ്ചകളിൽ വാക്സിൻ നൽകും. യോഗങ്ങൾ മിക്കതും ഓൺലൈനിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍