ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 30 ജൂണ്‍ 2022 (10:35 IST)
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 18,819 ആണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 39 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 13827 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ ടെസ്റ്റപോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനം ആയി. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,04,555 ആണ്. ഇതുവരെ 197.61 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍