ഭക്ഷണം വീഗൻ ആണോ? ലോഗോ നിർബന്ധം

ബുധന്‍, 29 ജൂണ്‍ 2022 (21:56 IST)
എല്ലാ വീഗൻ ഭക്ഷണത്തിലും സർക്കാർ അംഗീകൃത വീഗൻ ലോഗോ ഉണ്ടായിരിക്കണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിറക്കി. വീഗൻ ഭക്ഷണങ്ങളുടെ ആവശ്യകത വർധിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് ഈ വിഭാഗത്തിൽ നിർമിക്കുന്നതും വിൽക്കുന്നതുമായ വീഗൻ ഭക്ഷണങ്ങളിൽ ലോഗോ നിർബന്ധമാക്കുന്നത്.
 
ചട്ടങ്ങൾ പാലിക്കാതെ ഒരു വ്യക്തിയും വീഗൻ എന്ന പേരിൽ ഭക്ഷണം നിർമിക്കുകയോ പാക്ക് ചെയ്യുകയോ വിൽക്കുകയോ ഇറക്കുമഹി ചെയ്യുകയോ ചെയ്യരുതെന്ന് എഫ്എസ്എസ്എഐ ഉത്തരവിൽ പറയുന്നു.  ഉത്പദനത്തിലും സംസ്കരണത്തിലും മൃഗങ്ങളിൽ നിന്നുമുള്ള യാതൊന്നും ചേർക്കാത്ത ഭക്ഷണപദാർഥങ്ങളാണ് വീഗൻ ഭക്ഷണങ്ങൾ. വീഗനുകൾ മൃഗങ്ങളിലിൽ നിന്ന് ലഭിക്കുന്ന മുട്ട, പാൽ,പാലുത്പന്നങ്ങൾ,ജെലാറ്റിൻ,തേൻ എന്നിവയൊന്നും കഴിക്കില്ല.
 
വീഗൻ ഭക്ഷണങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാനും വേർതിരിക്കാനും സഹായിക്കുന്ന ലോഗോ 2021 സെപ്റ്റംബറിൽ  എഫ്എസ്എസ്എഐ പുറത്തിറക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍