മദ്യപിക്കാത്തവരിലും ലിവർ സിറോസിസ്: വില്ലനാകുന്നത് ബ്രഡും ബിസ്കറ്റുമെന്ന് പഠനം

ചൊവ്വ, 28 ജൂണ്‍ 2022 (21:07 IST)
ദൈനംദിന ജീവിതത്തിൽ ജീവിതശൈലി രോഗങ്ങൾക്ക് അടിമയാണ് മലയാളി. പ്രഭാതഭക്ഷണം ഒഴിവാക്കിയുള്ള ഭക്ഷണശീലങ്ങളിൽ നിന്നെല്ലാം മാറ്റങ്ങൾ വന്നെങ്കിലും പലരും പാചകം ചെയ്യാനുള്ള മടി കാരണം രാവിലെ ബ്രഡും ബിസ്കറ്റുമടങ്ങുന്ന ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത്. എന്നാൽ ഇത് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നതാണ് സത്യം.
 
മദ്യപാനത്തെ തുടർന്നല്ലാതെ ലിവർ സിറോസിസ് ഉണ്ടാകാനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഈ ഭക്ഷണരീതിയാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പാക്കറ്റിൽ ലഭിക്കുന്ന ഭക്ഷണങ്ങളിൽ സോഡിയത്തിൻ്റെ അളവ് കൂടുതലുണ്ടാകും കൂടാതെ പ്രിസർവേറ്റീവുകളുടെ സാന്നിധ്യം ഗുരുതരമായ കരൾ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. ബേക്ക്ഡ് ഫുഡുകൾ പതിവായി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ തന്നെ അമിതമായി ബ്രഡ്,ബിസ്ക്കറ്റ് എന്നിവ കഴിക്കുന്നതും കരൾ രോഗങ്ങൾക്ക് കാരണമാകാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍