കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 ജൂലൈ 2024 (16:54 IST)
anakha
കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിലാണ് അപകടം നടന്നത്. 25വയസായിരുന്നു. അനഘ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ബസിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്. എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂര്‍ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ.
 
വെണ്ടാര്‍ വിദ്യാധിരാജ ബിഎഡ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. നെടുവത്തൂര്‍ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ. ഫേസ്ബുക്ക് പേജിലൂടെ എസ് എഫ് ഐ അനുശോചനം രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article