കോടിയേരി തലപ്പത്തേക്ക് മടങ്ങിയെത്തുന്നു; നിര്‍ണായക യോഗങ്ങള്‍ ഇന്നുമുതല്‍

Webdunia
വ്യാഴം, 4 നവം‌ബര്‍ 2021 (08:36 IST)
കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു. മകന്‍ ബിനീഷ് കോടിയേരി ജാമ്യത്തില്‍ ഇറങ്ങിയ സാഹചര്യം കൂടി പരിഗണിച്ചാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്. ഇന്നുമുതല്‍ ആരംഭിക്കുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങളില്‍ കോടിയേരിയുടെ മടങ്ങിവരവ് ചര്‍ച്ചയാകും. കോടിയേരി തലപ്പത്തേക്ക് തിരിച്ചെത്തണമെന്നാണ് പാര്‍ട്ടിയില്‍ ഭൂരിഭാഗം നേതാക്കളും ആഗ്രഹിക്കുന്നത്. പിണറായി വിജയന്റെ പിന്തുണയും കോടിയേരിക്കുണ്ട്. തന്റെ മടങ്ങിവരവ് സിപിഎം തീരുമാനിക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സമ്മേളനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയുടെ കീഴില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. സമ്മേളനം വഴി കോടിയേരി മടങ്ങിയെത്തുന്നതിനുള്ള സാധ്യതയും ചിലര്‍ചൂണ്ടിക്കാണിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article