സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുന്നു

വെള്ളി, 20 ഓഗസ്റ്റ് 2021 (07:30 IST)
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നു. കഴിഞ്ഞ നവംബറില്‍ ആരോഗ്യകാരണങ്ങളാലാണ് കോടിയേരി അധ്യക്ഷ സ്ഥാനത്തുനിന്ന് തല്‍ക്കാലത്തേക്ക് മാറിനിന്നത്. പകരം എ.വിജയരാഘവനാണ് ആക്ടിങ് സെക്രട്ടറി പദവി വഹിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം പാര്‍ട്ടി വേദികളില്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങളിലേക്ക് സിപിഎം കടക്കുമ്പോള്‍ സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് കോടിയേരിയാണ്. സീറ്റ് വിഭജനം, സ്ഥാനാര്‍ഥി നിര്‍ണയം, മന്ത്രിസഭാ രൂപീകരണം തുടങ്ങിയ കാര്യങ്ങളില്‍ പിണറായി വിജയനൊപ്പം നിര്‍ണായ പങ്ക് വഹിച്ചതും കോടിയേരി തന്നെ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍