കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു, എ വിജയരാഘവൻ പുതിയ പാർട്ടി സെക്രട്ടറി

Webdunia
വെള്ളി, 13 നവം‌ബര്‍ 2020 (13:32 IST)
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്‌ണൻ. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറി യോഗത്തിലാണ് കോടിയേരി ഈ വിവരം അറിയിച്ചത്. ആരോഗ്യസംബന്ധമായ കാരണങ്ങൾ മുൻനിർത്തിയാണ് കോടിയേരി പദവി ഒഴിഞ്ഞത്. ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. 
 
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോളാണ് സിപിഎമ്മിന്റെ നിർണായക തീരുമാനം.  ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എൻഫോഴ്സ്മെന്‍റ് കേസും ജയിലിൽ കഴിയേണ്ടിവരുന്ന പശ്ചാത്തലവും നിലനിൽക്കെയാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article