മൂന്നാര്‍ തോട്ടം തൊഴിലാളി സമരം; മുഖ്യമന്ത്രി ഇടപെടണമെന്ന്‌ കോടിയേരി

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (13:21 IST)
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സമരക്കാരുമായി ചര്‍ച്ച നടത്തി തൊഴിലാളികള്‍ക്ക്‌ അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടികൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം കോടിയേരി പറഞ്ഞു.

നേരത്തെ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ മൂന്നാര്‍ സന്ദര്‍ശിക്കുമെന്നും വിഎസ് പറഞ്ഞു.
അതിനിടെ സമര സമിതി നേതാക്കള്‍ വി എസിനെ  സ്വാഗതം ചെയ്തു. വി എസിനെ തടയില്ലെന്ന് സമര സമിതി നേതാവ് അരുള്‍ദാസ് പറഞ്ഞു. മൂന്നാറില്‍ സമരക്കാരുമായി ചര്‍ച്ചക്കെത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയെ സമരക്കാര്‍ തിരിച്ചയച്ചിരുന്നു.