ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലെങ്കിലും വിഎസ് അച്യുതാനന്ദന്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ഒരാള്‍ പോലും പിന്തുണച്ചില്ല. വിഎസ് സംസ്ഥാന ഘടകത്തിനു നല്‍കിയ കത്തിലെ ആവശ്യങ്ങളെല്ലാം നേരത്തെ പാര്‍ട്ടി കേന്ദ്ര ഘടകങ്ങള്‍ പരിഗണിക്കുകയും തീരുമാനങ്ങള്‍ കൈക്കൊണ്ടതുമാണ്. ഈ സാഹചര്യത്തില്‍ കത്ത് തള്ളാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പിന്നീട് വിഎസിന്റെ ആവശ്യപ്രകാരം കത്ത് സംസ്ഥാന കമ്മിറ്റിയില്‍ വായിക്കുകയും ചെയ്തു. എന്നാല്‍ അവിടെയും ആരും കത്തിന്റെ കാര്യത്തില്‍ യോജിപ്പു പ്രകടിപ്പിച്ചില്ല. ഇതിനോട് വി.എസും യോജിച്ചിരുന്നു. അതിനൊപ്പം തന്റെ വ്യത്യസ്ത അഭിപ്രായം കേന്ദ്ര കമ്മിറ്റിയില്‍ അറിയിക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു. സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിലെ വിയോജന കുറിപ്പ് വിഎസ് കേന്ദ്രകമ്മിറ്റിക്ക് അയച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളന വേദിയില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോയത് തെറ്റാണ്. ഏതെങ്കിലും ഒരു വ്യക്തിക്കു വേണ്ടി സീറ്റ് മാറ്റിവയ്ക്കാനാവില്ലെന്നും. ഈ നടപടി വിഎസിനുള്ള ഒരു സന്ദേശമായിരുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പുതിയ പാനല്‍ രൂപീകരിക്കുന്ന സമയത്ത് എങ്കെലും അദ്ദേഹം തിരികെ വരുമെന്ന് കരുതിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി ഈ കാര്യം വ്യക്തമാക്കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.