കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാകും

ശനി, 21 ഫെബ്രുവരി 2015 (09:43 IST)
പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കാന്‍ കേന്ദ്ര നേതൃത്വത്തില്‍ ധാരണയായി. നിലവിലെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്ഥാനം ഒഴിയുന്നതിനെ തുടര്‍ന്നാണ് കോടിയേരിക്ക് സംസ്ഥാന സെക്രട്ടറിയാക്കാന്‍ അവസരം വന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യത്തിന് സംസ്ഥാന നേതൃത്വം അനുകൂലിച്ചതോടെയാണ് കോടിയേരി ബാലകൃഷ്‌ണന് നറുക്ക് വീണത്. കേന്ദ്ര നേതൃത്വം ഈ അഭിപ്രായം ഉന്നയിച്ചതും കേരള ഘടകത്തില്‍ നിന്ന് യാതൊരു വിയോജിപ്പും ഉണ്ടാകാത്തതും  കേടിയേരിക്ക് തുണയായി.

നിലവിലെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഔദ്യോഗികമായി കോടിയേരി ബാലകൃഷ്ണന്റെ പേര് ഉന്നയിക്കേണ്ടതായിട്ടുണ്ട്. പിണറായിയുടെ വിശ്വസ്തനും ഔദ്യോഗിക പക്ഷത്തെ ശക്തനായ നേതാവുമായ കേടിയേരിയെ പിണറായി പിന്തുണയ്ക്കുമെന്നതും സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുക്കാനുള്ള കാരണാമായി.

കോടിയേരിക്കൊപ്പം എം വി ഗോവിന്ദന്‍, എം എ ബേബി, ഇ പി ജയരാജന്‍ എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഏറെക്കാലമായി പിബി അംഗമായി തുടരുന്ന കോടിയേരി സെക്രട്ടറിയാകുന്നതിനാണ് കേന്ദ്രനേതൃത്വത്തിന്റെ താല്‍പര്യം. ഇക്കാര്യത്തില്‍ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും അനുകൂല നിലപാടാണ് ഉണ്ടായിരുന്നത്.

- See more at: http://www.asianetnews.tv/news/article/23662_Kodiyeri-to-be-new-cpm-state-secratary#sthash.Pp6enNYo.dpuf

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക