മുസ്ലിം ലീഗ് തീവ്രവര്‍ഗീയതയിലേക്ക് പോകുന്നു; രൂക്ഷ വിമര്‍ശനവുമായി കോടിയേരി

വെള്ളി, 17 ഡിസം‌ബര്‍ 2021 (08:40 IST)
മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗ് രൂപംകൊണ്ടത് തീവ്രവര്‍ഗീയതയോടെയായിരുന്നുവെന്നും അക്രമത്തിന്റെ വഴി മറ്റൊരു രൂപത്തില്‍ അരങ്ങേറുന്നതിനാണ് കോഴിക്കോട് പ്രകോപനപരമായ റാലി നടത്തിയതെന്നും കോടിയേരി പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ 'ഹിന്ദുരാജ്യ നയത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ്' എന്ന ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. 
 
മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളില്‍ പോലും ഇടതുപക്ഷം വിജയക്കൊടി പാറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്നും ഇതിനെ മറികടക്കാനാണ് ലീഗ് പച്ചയായ വര്‍ഗീയത പുറത്തെടുക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു. ഇസ്ലാമിക രാഷ്ട്രത്തിന്റെ സ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗില്‍ പ്രവേശിച്ചിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍