നെഹ്‌റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോൺഗ്രസ് അന്യം നിന്നു പോകും: കോടിയേരി

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (08:53 IST)
കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം റിസര്‍വ് ചെയ്തിരിക്കുന്ന നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാതെ ആകുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 
 
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി എതിരില്ലാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് കോൺഗ്രസിനെതിരെ കോടിയേരിയുടെ ആക്ഷേപം. വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇടവക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഡിസംബര്‍ 16 ന് 11 മണിക്ക് എഐസിസി ആസ്ഥാനത്ത് സോണിയാഗാന്ധി അദ്ധ്യക്ഷയാകുന്ന ചടങ്ങില്‍ പുതിയ പ്രസിഡന്റായി രാഹുല്‍ഗാന്ധി സ്ഥാനമേല്‍ക്കും. തലമുറമാറ്റം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article