ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാന്യതയുള്ള പാർട്ടിയാണ് ബിജെപിയെങ്കില്‍ കേരളത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരണങ്ങൾ നടത്തിയതിന് ഇവിടുത്തെ ജനങ്ങളോട് മാപ്പ് പറയുകയാണ് അവര്‍ ചെയ്യേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.
ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാത്ത നാടാണ് കേരളമെന്നായിരുന്നു ബിജെപി ദേശീയ നേതാക്കൾ പ്രചരിപ്പിച്ചത്. ഏത് ഹിന്ദുവിനാണ് ഇവിടെ ജീവിക്കാൻ പറ്റാത്തതെന്ന് ഒ.രാജഗോപാലോ കുമ്മനം രാജശേഖരനോ വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
ചില സമുദായങ്ങളെ ഇല്ലാതാക്കി കേരളത്തിന്റെ മതനിരപേക്ഷത തകർക്കാമെന്ന ആർഎസ്എസിന്റെ താത്പര്യം മതനിരപേക്ഷ കക്ഷികൾ ഉള്ളടത്തോളം കാലം കേരളത്തിൽ നടത്തില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.