കൊച്ചി നഗരത്തിലെ വീടുകളില്‍ ഗ്യാസ് ലൈന്‍ വഴി പാചക വാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മൂന്നു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. പദ്ധതിക്കായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഏകോപനസമിതി രൂപീകരിക്കും.
ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് സര്‍വേ മലപ്പുറം, കോഴിക്കോട് മേഖലയില്‍ പൂര്‍ത്തിയാകാനുണ്ട്. പൈപ്പ് ലൈനിടുന്നതിന് പ്രദേശവാസികളുടെ സമ്മതവും നഷ്ടപരിഹാരം സംബന്ധിച്ച ധാരണയും നിര്‍ണ്ണയിക്കുന്ന നടപടിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഇതു പൂര്‍ത്തിയാകുന്നതോടെ പൈപ്പിടല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.