പ്രമുഖ മലയാളം സീരിയല്‍ നടിയ്ക്ക് നിര്‍മ്മാതാവിന്റെ 'സമ്മാനം'; സീരിയലിനെ വെല്ലുന്ന കഥ!!!
വെള്ളി, 19 ഫെബ്രുവരി 2016 (15:28 IST)
അവിഹിത ബന്ധങ്ങളും അമ്മായി അമ്മയുടേയും മരുമകളുടേയും തമ്മില്‍ പോരുമാണ് മലയാള സീരിയലുകള്‍ എന്നും കുടുംബ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. അത് സീരിയലല്ലേ എന്നു കരുതി മലയാളികള്‍ ആസ്വദിക്കുകയും ആശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഇതാ സീരിയലിനെ വെല്ലുന്ന ഒരു കഥ പുറത്ത് വന്നിരിക്കുന്നു. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത 'പാരിജാതം' എന്ന സീരിയലിലൂടെ ശ്രദ്ധേയായ ഒരു നടിയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ് പിറന്നു എന്നതാണ് പുറത്തുവന്നിരിക്കുന്ന പുതിയ വാര്‍ത്ത. ഒരു നിര്‍മ്മാതാവാണ് നടിയ്ക്ക് ഈ വിലപ്പെട്ട 'സമ്മാനം' നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ പരമ്പരയില്‍ വളരെ പ്രധാന്യമുള്ള വേഷമായിരുന്നു ഈ പ്രമുഖ നടിയ്ക്ക്. പാരിജാതത്തിന് ശേഷം മറ്റൊരു സീരിയല്‍ ചെയ്തു തുടങ്ങിയെങ്കിലും അത് പൂര്‍ണമാകും മുമ്പേ നടി ഇന്റസ്ട്രിയില്‍ നിന്നും ഔട്ടായി. അതിനു ശേഷം നടി പല ഗോസിപ്പുകളുടെയും പിടിയില്‍ അകപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ പ്രമുഖ നടി എവിടെയാണെന്നുള്ള അന്വേഷണത്തിനൊടുവിലാണ് അവിഹിത ബന്ധത്തെയും അതില്‍ ജനിച്ച കുഞ്ഞിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ പരക്കുന്നത്.
സീരിയലില്‍ മോഹന്‍ വാഗ്ദാനങ്ങള്‍ നല്കി ഒരു നിര്‍മ്മാതാവാണ് നടിയ്ക്ക് ഈ 'സമ്മാനം' നല്‍കിയത് എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്. ഇത് പുറത്തറിയാതിരിക്കാന്‍ വേണ്ടി നിര്‍മാതാവ് നടിയുടെ അമ്മയ്ക്ക് 50 ലക്ഷം രൂപ നല്‍കിയതായും പറയപ്പെടുന്നു. കൂടാതെ നടിക്ക് നിര്‍മ്മാതാവില്‍ നിന്നും ലഭിച്ച ഒരു കോടിയിലധികം വിലവരുന്ന പൂജപ്പുരയിലെ വീട് തന്റെ സ്വകാര്യജീവിതത്തില്‍ ഇടപെടാതിരിക്കാനായി നടി സ്വന്തം അമ്മയ്ക്കും അനുജത്തിക്കും എഴുതിക്കൊടുത്തു എന്നുള്ള വാര്‍ത്തയും പുറത്തു വന്നു.
നിര്‍മ്മാതാവും നടിയും കുറച്ചുനാള്‍ മ്യുസിയം പൊലീസ് സ്റ്റേഷന്റെ സമീപത്ത് ഒരു വീട്ടില്‍ ഒളിവ് ജീവിതം നയിച്ചിരുന്നു. ഇപ്പോള്‍ കഴക്കൂട്ടത്ത് നികുഞ്ചം അപ്പാര്‍ട്ട്മെന്റിലെ മുകളിലത്തെ ഫ്ളാറ്റ് വാങ്ങി അതിലാണ് നടിയുടെ താമസമെന്നുമാണ് വാര്‍ത്തകള്‍.
കുടുംബസമേതം താമസിക്കുന്ന നിര്‍മ്മാതാവിന് നിയമപരമായ ഭാര്യയില്‍ രണ്ട് പെണ് മക്കളാണ് ഉള്ളത്. എന്നാല്‍ അവരുമായി നിയമപ്രകാരം വിവാഹമോചനം നടത്തിയതായി രേഖകളൊന്നും തന്നെയില്ല എന്നും പറയപ്പെടുന്നു.