റിപ്പർ മോഡല്‍ കൊലപാതകങ്ങൾ നടത്തിയ പ്രതി അറസ്റ്റിൽ. ഒൻപതു പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ കൊച്ചി സ്വദേശി കുഞ്ഞുമോനാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകങ്ങളെന്നും പൊലീസ് അറിയിച്ചു. മോഷണത്തിനിടെ ആളുകൾ ഉണരുകയാണെങ്കിൽ തലയ്ക്കടിച്ച് കൊല്ലുകയാണ് ഇയാള്‍ ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം എറണാകുളത്തെ കടത്തിണ്ണയിൽ കിടന്നുറങ്ങിയ ഒരാളെ മോഷണശ്രമത്തിനിടെ കുഞ്ഞുമോൻ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.ആക്രമണത്തിന് ഇരയായ ആൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ നടത്തിയ ആറു കൊലപാതങ്ങൾക്ക് തുമ്പുകിട്ടിയെന്നും പൊലീസ് അറിയിച്ചു.