കൊച്ചിയിലെ വെള്ളക്കെട്ടില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍; എട്ട് ആഴ്ചക്കുള്ളില്‍ നടപടി എടുക്കണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 30 മെയ് 2024 (11:08 IST)
കൊച്ചിയിലെ വെള്ളക്കെട്ടില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. വെള്ളക്കെട്ട് വിഷയത്തില്‍ എട്ട് ആഴ്ചക്കുള്ളില്‍ നടപടി എടുക്കണമെന്ന് കൊച്ചി കോര്‍പറേഷനോട് നിര്‍ദേശിച്ചു. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. ശരാശരി 200 മി.മീ മഴയാണ് കഴിഞ്ഞ രണ്ടു ദിവസത്തില്‍ എറണാകുളത്ത് ലഭിച്ചത്. ഓടകള്‍ അടഞ്ഞുകിടക്കുന്നത് വെള്ളം ഒഴുകിപോകുന്നതിന് തടസമായി. 
 
അതേസമയം എറണാകുളം ഉള്‍പ്പെടെ 11ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍