കൊച്ചിയിലുണ്ടായത് മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധർ, ഒരു മണിക്കൂറിൽ പെയ്തത് 98.4 മില്ലീമീറ്റർ മഴ

അഭിറാം മനോഹർ

ചൊവ്വ, 28 മെയ് 2024 (14:19 IST)
Kochi rain, Kerala
കൊച്ചിയിലുണ്ടായ കനത്ത മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍. കൊച്ചി കുസാറ്റ് ക്യാമ്പസില്‍ 98.4 മില്ലീ മീറ്റര്‍ മഴയാണ് ഒരു മണിക്കൂറില്‍ പെയ്തത്. കുസാറ്റിലെ മഴമാപിനിയിലാണ് അളവ് രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള പല സ്ഥലങ്ങളും വെള്ളക്കെട്ടിലാണ്. മഴയെ തുടര്‍ന്ന് ഗതാഗതക്കുരുക്കും രൂക്ഷമാണ്.
 
രാവിലെ 8:30 ഓടുകൂടിയാണ് എറണാകുളം ജില്ലയില്‍ ശക്തമായ മഴ ആരംഭിച്ച്ത്. നാല് മണിക്കൂറോളം നീണ്ടുനിന്ന മഴയിലാണ് ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത്.കളമശേരിയിലെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കിലും കാക്കനാട് മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍