കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് ഭരണങ്ങാനം സ്വദേശി ജീവന്‍ എന്നയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. റിവിഷന്‍ ഹര്‍ജി നല്‍കാന്‍ തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന് സി ബി ഐയും വ്യക്തമാക്കി.