മധ്യവേനല്‍ അവധിക്കാലത്ത് എയ്ഡഡ്-അണ്‍ എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി. അവധിക്കാലത്ത് ചില സ്കൂളുകള്‍ റെഗുലര്‍ ക്ലാസുകള്‍ നടത്തുന്നത് ബാലാവകാശ ലംഘനമാണെന്ന് ഹൈക്കോടതി പറഞ്ഞു.
റെഗുലര്‍ ക്ലാസുകള്‍ നടക്കുന്നത് തടയാന്‍ ഹൈക്കോടതി ജഡ്ജി പിഎം രവീന്ദ്രന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നന്‍മാറ കണിമംഗലം സ്കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കെ ഗണേശന്‍, വല്ലങ്ങി സ്കൂള്‍ അദ്ധ്യാപകന്‍ കെ രാമനാഥന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
അവധിക്കാലം കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തിനു വേണ്ടി ഉപയോഗിക്കാനാണെന്ന കെഇആര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സ്കൂളുകള്‍ ക്ലാസുകള്‍ നടത്തുന്നതിന് എതിരെയാണ് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.