വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ചു മത്സരിക്കുന്നതിന് ഒരുവിധത്തിലുള്ള തടസങ്ങളുമില്ല; കോടിയേരി
തിങ്കള്‍, 29 ഫെബ്രുവരി 2016 (11:18 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കുന്നതിന് ഒരുവിധത്തിലുള്ള തടസങ്ങളുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുവരും ഒരുമിച്ച് മത്സരിക്കുന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സി പി എം നേരത്തെ പ്രഖ്യാപിക്കാറില്ലെന്നും കോടിയേരി പറഞ്ഞു.
വി എസ് മത്സരിക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രായാധിക്യം ചൂണ്ടിക്കാട്ടി വി എസിന്റെ മത്സരത്തെ ചില നേതാക്കള്‍ എതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 90 വയസ് കഴിഞ്ഞ വി എസിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനുള്ള വിയോജിപ്പ് പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലും ചിലര്‍ വ്യക്തമാക്കിയിരുന്നു.
സ്ഥാനാര്‍ത്ഥികളെ നിര്‍ണയത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറി സമിതി യോഗങ്ങള്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലാണ്‍ ചേരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്നു നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.