കൊക്കെയ‌്നുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. നിതിൻ, മുന്ന എന്നിവരെയാണ് തൃപ്പുണിത്തുറ സർക്കിൾ ഇൻസ്പെക്ചടറുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് 14 ഗ്രാം കൊക്കെയ്നും എൽഎസ്ഡിയും പിടിച്ചെടുത്തു. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിൽ കൊക്കെയ്ൻ എത്തിക്കുന്ന സംഘത്തിന്റെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.