പള്ളുരുത്തി മുന്‍ എം എല് എയായിരുന്ന സി എം. ദിനേശ് മണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കി. പ്രാദേശികമായ എതിര്‍പ്പുകള്‍ കാരണമാണ് പിന്മാറുന്നതെന്നാണ് സൂചന. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തൃപ്പൂണിത്തുറയില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി പി എം തീരുമാനിച്ചിരുന്നത്.
ദിനേശ് മണിയെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന നേതൃത്വമാണ് തീരുമാനിച്ചിരുന്നത്. എം സ്വരാജിനെയാണ് ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പരിഗണനയിലുള്ളത്. സിറ്റിംങ് എം എല് എയും മന്ത്രിയുമായ കെ ബാബുവിനേയാണ് യു ഡി എഫ് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.
ബി ജെ പി സ്ഥാനാര്‍ത്ഥിയായി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പേര് പറഞ്ഞു കേട്ടിരുന്നെങ്കിലും നേരത്തേ ചര്‍ച്ച ചെയ്ത തുറവൂര്‍ വിശ്വംഭരന് തന്നെയാണ് ഇപ്പോള്‍ നറുക്ക് വീണത്. ദിനേശ് മണിയുടെ പിന്മാറ്റത്തോടെ തൃപ്പൂണിത്തുറ മണ്ഡലം വീണ്ടും ചര്‍ച്ചയാകുകയാണ്.