ബ്ളാക്ക് മെയില്‍ കേസിലെ പ്രതി ബിന്ധ്യയുടെ അമ്മ റെയിൽവേ പാളത്തില്‍ മരിച്ച നിലയിൽ

Webdunia
ഞായര്‍, 26 ഒക്‌ടോബര്‍ 2014 (15:49 IST)
കൊച്ചി ബ്ളാക്ക് മെയിൽ പെൺവാണിഭ കേസിലെ പ്രതി ബിന്ധ്യാ തോമസിന്റെ അമ്മ മോളി തോമസിനെ റെയിൽവേ പാളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.

രാവിലെ പതിനൊന്നു മണിയോടെ പുന്നപ്ര പാലച്ചുവടിനു സമീപത്തെ റെയിൽവേ പാളത്തിലാണ് മോളി തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണോ ട്രെയിൻ തട്ടിയാണോ മരിച്ചതെന്ന് വ്യക്തമല്ല. അതിനാല്‍ പൊലീസ് ഈ കാര്യത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

എറണാകുളം മൂലേപ്പാടത്തായിരുന്നു മോളി താമസിച്ചിരുന്നത്‌. പുന്നപ്രയിൽ മോളിക്ക് ബന്ധുക്കളുണ്ട്, എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അവരെ കാണാൻ  ചെന്നതായി വിവരമില്ലെന്ന് പൊലീസ് വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.