'അമ്മ' പ്രസിഡന്റ്: ഇന്നസെന്റ് തുടര്‍ന്നേക്കും

Webdunia
ഞായര്‍, 29 ജൂണ്‍ 2014 (11:19 IST)
സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നടനും എംപിമായുമായ ഇന്നസെന്റ് തുടര്‍ന്നേക്കും. എക്സിക്യൂട്ടീവ് യോഗത്തില്‍ ഇന്നസെന്റ് രാജി സന്നദ്ധത അറിയിച്ചെങ്കിലും അത് വേണ്ടെന്നായിരുന്നു അംഗങ്ങളുടെ അഭിപ്രായം. എംപിയായതിനാല്‍ തിരക്കുകള്‍ ഉണ്ടാവുമെന്നും അതിനാല്‍ പ്രസിഡന്റിന്റെ ചുമതല നിറവേറ്റാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്നസെന്റ് രാജി വയ്ക്കാന്‍ തീരുമാനിച്ചത്.


അതേസമയം ഇന്നസെന്റിനെ പ്രസിഡന്റായി നിലനിറുത്തി വര്‍ക്കിംഗ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാമെന്ന ഒരു നിര്‍ദ്ദേശവും ഉയര്‍ന്നു വന്നിട്ടുണ്ട്. അടുത്ത വ‌‍ര്‍ഷം ജൂണ്‍ വരെയാണ് ഇന്നസെന്റിന് പ്രസിഡന്റായി ഇരിക്കാനാവുക. അതിനുശേഷം മതി പുതിയ പ്രസിഡന്റെന്നാണ് പൊതുവികാരം. ഉച്ചയ്ക്ക് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇന്നസെന്റ് രാജിയെ കുറിച്ച് ചര്‍ച്ച ചെയ്യും. അതിനുശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.