മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലീം രാജിനെ കളമശ്ശേരി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വെച്ചായിരുന്നു സലീം രാജിനെ പ്രാഥമികമായ തെളിവെടുപ്പിന്റെ ഭാഗമായി ചോദ്യം ചെയ്തത്.
സലീം രാജ് കളമശേരി ഭൂമി തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാൽ രേഖകൾ തിരുത്താൻ സലീംരാജ് ഇടപെട്ടതിന്റെ തെളിവുകൾ സിബിഐക്കു ലഭിച്ചിട്ടുണ്ട്. പരാതിക്കാരിൽ പലരും സലീംരാജിനെതിരെ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.