കളക്ടറുടെ നടപടി റദ്ദാക്കിക്കൊണ്ട് തൃശൂരിലെ പാലിയേക്കര ടോൾ പ്ളാസയിലെ നിരക്ക് വർദ്ധിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ വിഷയത്തില്‍ ഇടപെടാന്‍ കളക്ടർക്ക് അധികാരമില്ലെന്ന് കോടതി പറഞ്ഞു.
കെഎസ്ആര്‍ടിസി നൽകാനുള്ള എട്ടു കോടി രൂപയുടെ ടോള്‍ കുടിശിക ഈടാക്കാന്‍ നിമയനടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കി. കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സമര്‍പ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.