പൊതുമേഖലാ സ്ഥാപനമായ ചവറ ശങ്കരമംഗലത്തെ കെ.എം.എം.എല്‍ നടപ്പ് സാമ്പത്തിക വഷത്തെ ആദ്യ പാദത്തില്‍ 20.23 കോടി രൂപയുടെ ലാഭം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 10.4 കോടി രൂപ മാത്രമായിരുന്നു. കമ്പനി മാനേജിം ഡയറക്ടര്‍ മൈക്കള്‍ വേദ ശിരോമണി അറിയിച്ചതാണിക്കാര്യം.
2014-15 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ കമ്പനി 8013 മെട്രിക് ടണ്‍ ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദിപ്പിച്ചപ്പോള്‍ ഇക്കൊല്ലം ഇതേ കാലയളവിലെ ഉല്‍പ്പാദനം 8743 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. ഉല്‍പ്പാദന ക്ഷമത 66 % ല്‍ നിന്ന് 87.43 % ആയാണു വര്‍ദ്ധിച്ചത്.
അസംസ്കൃത വ്സ്തുക്കളുടെ ഉപഭോഗം ഏറ്റവും അനുയോജ്യമായ രീതിയില്‍ ക്രമീകരിച്ചതും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഉണ്ടായ കുറവും കമ്പനിക്കു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഇക്കൊല്ലം 38,000 മെട്രിക് ടണ്‍ ടൈറ്റാനിയം ഡയോക്സൈഡ് ഉല്‍പ്പാദിപ്പിക്കാനാണു ലക്‍ഷ്യമിട്ടിട്ടുള്ളത് എന്നും എം.ഡി കൂട്ടിച്ചേര്‍ത്തു.