കെ‌എം‌എം‌എല്‍ വാതകചോര്‍ച്ച: ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ചൊവ്വ, 12 ഓഗസ്റ്റ് 2014 (12:47 IST)
കെഎംഎംഎല്ലിന്റെ വാതകചോര്‍ച്ചയ്ക്ക് ഇടയാക്കിയത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ അലംഭാവവും ഉദാസീനതയും കാരണമാണെന്നും എഡിജിപി എ ഹേമചന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ളാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തും ഗുരുതര വീഴ്ചയുണ്ടായി.
 
ഫാക്ടറീസ് ആന്റ് ബോയിലേഴ്സും മലിനീകരണ നിയന്ത്രണ ബോര്‍ഡും ചോര്‍ച്ചക്ക് ഉത്തരവാദികളാണ്. ചോര്‍ച്ചയുണ്ടായ ആദ്യദിവസം മുന്‍കരുതലെടുക്കാന്‍ ശ്രമിച്ചില്ല. രണ്ടാം ദിവസം പ്ലാന്റ് പ്രവര്‍ത്തിച്ചില്ലെന്ന് കള്ളം പറഞ്ഞു. 
 
ചോര്‍ച്ചയെ ലഘൂകരിക്കാന്‍ ശ്രമിച്ചത് കുറ്റകരമായ വീഴ്ചയാണ്. മാനേജ്മെന്റിനെതിരെയും റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശമുണ്ട്. കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും.

വെബ്ദുനിയ വായിക്കുക