2017 ൽ അഴീക്കോട് സ്കൂളിൽ ഹയര്‍ സെക്കന്ററി അനുവദിക്കാൻ 25 ലക്ഷം വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് പകപോക്കലെന്ന് കെ എം ഷാജി.പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടിയപ്പോൾ തന്നെ ഇതിൽ പലതും പ്രതീക്ഷിച്ചിരുന്നതാണെന്നും കെ എം ഷാജി പറഞ്ഞു.
വിജിലൻസ് കേസും ഇന്നോവാ കാറും എല്ലാം പ്രതീക്ഷിക്കുന്നുണ്ട്.പ്രാഥമിക അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തി തള്ളിയ കേസാണിതെന്നും മുസ്ലീംലീഗിന്റെ പ്രാദേശിക ഘടകത്തിനോ മുസ്ലീംലീഗിനോ ഈ വിഷയത്തിൽ പരാതികളില്ലെന്നും കെ എം ഷാജി പ്രതികരിച്ചു.നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ക്രമക്കേടുകളുണ്ടെന്ന് കെ എം ഷാജി ആരോപിച്ചിരുന്നു. ഇതിനെ തുടർന്നുള്ള വിവാദങ്ങൾ സജീവമായി വാർത്തകളിൽ നിൽക്കുമ്പോളാണ് ഇപ്പോൾ വിജിലൻസ് കേസിന് അനുമതി നൽകിയിരിക്കുന്നത്.