മാണിക്ക് പ്രതാപന്റെ മറുപടി; പാലാ മാത്രമല്ല കേരളമെന്ന് ഓര്‍ക്കണം

Webdunia
ശനി, 7 നവം‌ബര്‍ 2015 (14:49 IST)
ബാര്‍ കോഴ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചില്ലെന്ന ധനമന്ത്രി കെഎം മാണിയുടെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി ടിഎന്‍ പ്രതാപന്‍ എംഎല്‍എ രംഗത്ത്. പാലാ മാത്രമല്ല കേരളം, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

പാല നഗരസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആര്‍ജ്ജിക്കുവാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞെന്ന് കെ എം മാണി പറഞ്ഞിരുന്നു.
ചരിത്രവിജയമാണ് ഇതെന്ന് മാണി പറഞ്ഞു. അഭിമാനത്തിന് വക നല്‌കുന്ന കാര്യമാണ്. പാലായിലെ വിജയം അത്യുജ്ജ്വലമായ വിജയമാണ്. ചിലയിടങ്ങളില്‍ പരാജയം ഉണ്ടായിട്ടുണ്ട്. എങ്കിലും, ബാര്‍കോഴ ബാധിച്ചിരുന്നെങ്കില്‍ പാലായില്‍ അല്ലായിരുന്നോ ബാധിക്കേണ്ടത് എന്ന് മാണി ചോദിച്ചു.

പാലായില്‍ വമ്പിച്ച ഭൂരിപക്ഷം നല്കി എന്നെ വിജയിപ്പിച്ചു. ഒരു ബാര്‍ കോഴയും ഇവിടെ ഏശുകയില്ല.
പാലായിലെ സമ്മതിദായകരോട് നന്ദിയുണ്ടെന്ന് പറഞ്ഞ മാണി കേരളത്തിലെ സമ്മതിദായകരോടും നന്ദിയുണ്ടെന്നും പറഞ്ഞു.