മാണിക്ക് പിന്തുണയില്ലെങ്കില്‍ കൂട്ടരാജി; ജോസഫും ജോർജും രാജിവെക്കും!

Webdunia
വെള്ളി, 12 ഡിസം‌ബര്‍ 2014 (12:17 IST)
ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെഎം മണിക്കെതിരെ ഉയര്‍ന്നു വന്ന ബാര്‍ കോഴ ആരോപണത്തില്‍ യുഡിഎഫില്‍ നിന്ന് പിന്തുണ ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍ കൂട്ട രാജിക്ക് കേരളാ കോണ്‍ഗ്രസ് (എം) പദ്ധതിയിടുന്നതെന്ന് റിപ്പോര്‍ട്ട്. യുഡിഎഫില്‍ നിന്ന് അര്‍ഹിക്കുന്ന പിന്തുണ ലഭിക്കുന്നില്ല എന്ന ആക്ഷേപവും മാണി പക്ഷത്ത് ശക്തമാണ്.

സമ്മർദ്ദം ഏറുകയും പിടിച്ചുനിൽക്കാൻ കഴിയാതെ വരികയും ചെയ്താൽ കെഎം മാണിക്ക് പുറമെ പിജെ ജോസഫും മന്ത്രിസഭയിൽ നിന്ന് ഒഴിയാന്‍ സാധ്യതയേറെയാണ്. കൂട്ടത്തില്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പിസി ജോർജും രാജിവെച്ച് മാറി നില്‍ക്കാനാണ് സാധ്യത. മാണി മാത്രം രാജിവെച്ചാല്‍ അദ്ദേഹത്തിന്റെ ഭാവിയെ ബാധിക്കുമെന്നും അതിനാല്‍ മൂവരും പുറത്തു നിന്നുള്ള പിന്തുണ നല്‍കിയാന്‍ മതിയെന്നും. അങ്ങനെയൊരു സാഹചര്യം വന്നാല്‍ മുന്നണിയില്‍ നിന്ന് അര്‍ഹിക്കുന്ന പിന്തുണ പാര്‍ട്ടിക്ക് ലഭിക്കുമെന്നുമാണ് കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ വിചാരിക്കുന്നത്. ഈ സാഹചര്യം യുഡിഎഫ് മന്ത്രിസഭയ്ക്ക് ഭീഷണിയാകുകയും ചെയ്യും.

അതേസമയം മാണി രാജിവയ്ക്കേണ്ട ഘട്ടം എത്തിയാൽ പിന്നെ മാണി ഗ്രൂപ്പ് ശക്തമായ നീക്കങ്ങളിലേക്ക് കടക്കാന്‍ സാധ്യത തെളിഞ്ഞ് നില്‍ക്കുകയാണ്. ബാർ കോഴ ആരോപണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരും. മാത്രമല്ല, കോൺഗ്രസിലെ ചില മന്ത്രിമാർക്കെതിരെയും ആഞ്ഞടിക്കും. ചില മന്ത്രിമാർ അത്ര വിശുദ്ധരല്ല, അവരിൽ ചിലരുടെ മുഖംമൂടി വലിച്ചുകീറുമെന്നും ചില നേതാക്കൾ സൂചന നൽകുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.