സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ വര്‍ദ്ധനവുണ്ടായതായി ധനമന്ത്രി കെഎം മാണി. 2011 ല്‍ 78,673 കോടി രൂപയായിരുന്നത് 2015 ല്‍ 135114 കോടിയായാണ് വര്‍ദ്ധിച്ചത്. 2015 ജൂണ്‍ 30 വരെ 58 തവണകളിലായി പൊതുവിപണിയില്‍ നിന്ന് 50,160 കോടി രൂപ കടമെടുത്തതായി ധനമന്ത്രി നിയമസഭയെ അറിയിച്ചു.
എ ജിയുടെ പ്രാഥമിക കണക്കനുസരിച്ചാണ് 2011 ലെ അപേക്ഷിച്ച് 2015 ല്‍ സംസ്ഥാനത്തിന്റെ പൊതുകടം വര്‍ധിച്ചതായി ധനമന്ത്രി സഭയെ അറിയിച്ചത്. ഇക്കാലയളിവില്‍ 56,441 കോടി രൂപയുടെ വര്‍ധനയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്ക മലയോര മേഖലയിലെ വസ്തുവില്‍പനയെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.