യുഡിഎഫിലേക്കു മടങ്ങാൻ തീരുമാനിച്ചെന്ന് കേരളാ കോൺഗ്രസ് (എം) ചെയര്‍മാൻ കെഎം മാണി. തിരുവനന്തപുരത്ത് നടന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് മാണി തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ മതനിരപേക്ഷതയും കർഷകരെയും സംരക്ഷിക്കാൻ വേണ്ടിയാണ് യുഡിഎഫിലേക്ക് വീണ്ടും തിരിച്ചുവന്നത്. ഉപധികളില്ലാതെ യുഡിഎഫ് അറിഞ്ഞു തന്നതാണ് രാജ്യസഭാ സീറ്റ്. രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. ഇന്നു തന്നെ അക്കാര്യത്തിൽ തീരുമാനമുണ്ടാകും. വൈകിട്ട് പാർട്ടി യോഗം വീണ്ടും ചേരുമെന്നും മാണി പറഞ്ഞു.
യു ഡി എഫിലേക്കുള്ള മടക്കത്തില്‍ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ് എംഎം ഹസൻ, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും മാണി വ്യക്തമാക്കി.
രാജ്യസഭാ സീറ്റിന്മേൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. ഞാനിപ്പോൾ രാജ്യസഭയിലേക്കു പോകുന്നില്ല. ജോസ് കെമാണിയും പോകേണ്ടെന്നാണ് എന്റെ അഭിപ്രായമെന്നും മാണി പറഞ്ഞു.