തനിക്കെതിരെ പന്തളം സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന് മറുപടി നല്‍കുന്നില്ലെന്ന് ധനമന്ത്രി കെ.എം.മാണി.
മാണി രാജിവച്ച് വിശ്രമിക്കണമെന്നും മുഖ്യമന്ത്രി ധന വകുപ്പ് ഏറ്റെടുക്കണമെന്നും പന്തളം സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാണിയുടെ പ്രതികരണം.
മുഖ്യമന്ത്രിയും വി എം സുധീരനും പന്തളത്തിന്റെ കുറിപ്പിന് മറുപടി നല്‍കിയിട്ടുണ്ടെന്നും വനിത എം എല്‍ എമാരോട് മോശമായി പെരുമാറിയെന്ന ആരോപണം പ്രതിപക്ഷത്തിന്റെ തന്ത്രമാണെന്നും മാണി പറഞ്ഞു.