ഡോ. കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി

ചൊവ്വ, 25 മെയ് 2021 (18:14 IST)
മുൻ ചീഫ് സെക്രട്ടറി ഡോ കെഎം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. നിലവിൽ കിഫ്‌ബിയുടെ സിഇഒ‌യായി പ്രവർത്തിക്കുകയാണ്. ഈ പദവിയിൽ അദ്ദേഹം തുടരും. അതേസമയം, കിഫ്ബി അഡീഷനൽ സിഇഒ ആയി സത്യജിത്ത് രാജയെ നിയമിച്ചു.
 
1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. കെ എം എബ്രഹാം.2008 മുതൽ 2011വരെ സെബി അംഗമായിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെട്ട സിഎം രവീന്ദ്രനെ നിലനിർത്തിയതാണ് പ്രധാനതീരുമാനം.മുൻ രാജ്യസഭാംഗം കെ.കെ രാഗേഷാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍