കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കൽ ബോർഡും, ശരീരത്തിലുള്ള16 മുറിവുകൾ വീണപ്പോഴുള്ളത്

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (11:43 IST)
കേരളത്തെ ഞെട്ടിച്ച കേസായിരുന്നു കെവിൻ ജോസഫിന്റെ മരണം. കെവിന്റെ ദുരൂഹമരണത്തിന് പിന്നിലെ കാരണം വ്യക്തമായിരിക്കുകയാണ് ഇപ്പോൾ. കെവിന്‍ ജോസഫ് വെള്ളത്തില്‍ മുങ്ങി മരിച്ചത് തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. 
 
റിപ്പോര്‍ട്ട് ഐ.ജി വിജയ് സാഖറെയ്ക്ക് കൈമാറി. കെവിനെ കണെത്തിയ സ്ഥലത്ത് ഒരിക്കൽ കൂടി തിരച്ചിൽ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോ‌ര്‍ട്ടിലെ സൂചനകളെ ശരിവയ്‌ക്കുന്നതാണ് ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും. 
 
മരണകാരണമായേക്കാവുന്ന പരിക്കുകളൊന്നും കെവിന്റെ ശരീരത്തിലില്ല. ആകെയുള്ള 16 മുറിവുകളില്‍ കൂടുതലും വീണപ്പോള്‍ ഉരഞ്ഞ് സംഭവിച്ചതാണ്. മുഖത്തേറ്റ ചതവുകള്‍ മര്‍ദ്ദനത്തിന്റേതാണെങ്കിലും ഇത് മരണകാരണമാണെന്നു പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article