Kerala Weather Updates: വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത, മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

Webdunia
ബുധന്‍, 13 ജൂലൈ 2022 (14:59 IST)
Kerala Weather Updates, July 13: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 
 
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍ കിട്ടാനാണ് സാധ്യത. എറണാകുളം, ഇടുക്കി മേഖലകളില്‍ ശക്തമായ കാറ്റിനും സാധ്യത. ന്യൂനമര്‍ദപാത്തിയുടെ സ്വാധീനത്താല്‍ അടുത്ത ദിവസങ്ങളിലും കേരളത്തില്‍ മഴ ലഭിക്കും. 
 
ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article