ലഹരി വിമുക്ത കേരളം അസാധ്യമായതല്ല

Webdunia
ശനി, 3 മെയ് 2014 (12:10 IST)
ലഹരി വിമുക്ത കേരളം എന്നത് അസാധ്യമായ ലക്ഷ്യമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ കേരളത്തെ ലഹരിവിമുക്ത സംസ്ഥാനമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
 
എത്ര വലിയ സാമ്പത്തിക ലാഭമുണ്ടെങ്കിലും അതിലും കൂടുതല്‍ നഷ്ടമാണ് മദ്യം മൂലമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചാരായ നിരോധം പരാജയമാണെന്ന് പറയാന്‍ പലരും മത്സരിക്കുകയാണ്. ഇത് വിജയിക്കാത്ത ലക്ഷ്യമായി ചിലര്‍ കരുതുന്നുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
 
21 വര്‍ഷം നല്‍കിയിട്ടും നിലവാരമുയര്‍ത്താത്തവര്‍ക്ക് ഇനിയും സമയം നല്‍കുന്നതിലെ ഔചിത്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.