സംസ്ഥാനത്തെ അഞ്ചുജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നു; വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല

ശ്രീനു എസ്

ചൊവ്വ, 10 ഓഗസ്റ്റ് 2021 (09:26 IST)
സംസ്ഥാനത്തെ അഞ്ചുജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നു. വാക്‌സിനുകള്‍ ഇല്ലാത്തതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. ഇനി നാളെ വാക്‌സിന്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലാണ് വാക്‌സിനുകള്‍ പൂര്‍ണമായും തീര്‍ന്നത്. 
 
60വയസിനു മുകളില്‍ പ്രായമുള്ള ഏകദേശം 9ലക്ഷം പേര്‍ ഇനിയും ഒരു ഡോസ് പോലും എടുക്കാതെ സംസ്ഥാനത്തുണ്ട്. ഇവര്‍ക്ക് ആഗസ്റ്റ് 15 മുന്‍പ് തന്നെ വാക്‌സിന്‍ നല്‍കാനാണ് പദ്ധതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍