കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: അടുത്തമാസം 27ന് കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ സെഷന്‍സ് കോടതി ഉത്തരവ്

ശ്രീനു എസ്

തിങ്കള്‍, 9 ഓഗസ്റ്റ് 2021 (21:09 IST)
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ഇന്നലെ കോടതി ഉത്തരവിട്ടു. അടുത്ത മാസം 27ന് പ്രോസിക്യൂഷനും പ്രതികളും വാദം  ബോധിപ്പിക്കാനാണ് ഒന്നാം അഡീഷണല്‍  ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫയും കോടതിയില്‍ ഹാജരായി. ക്രൈം സ്റ്റേജില്‍ തങ്ങള്‍ ജാമ്യം എടുത്തതായി കാണിച്ച് രണ്ടു പ്രതികളും  മെമ്മോ ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി ഇരുവര്‍ക്കും മുന്‍ ജാമ്യ ബോണ്ടിന്‍മേല്‍ തുടരാനുള്ള ജാമ്യം അനുവദിച്ചു. അടുത്തമാസം 27 ന് രണ്ടു പ്രതികളും ഹാജരാകാനും സെഷന്‍സ് ജഡ്ജി മിനി എസ് ദാസ് ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് വിചാരണ ചെയ്യുന്നത്. ബഷീര്‍ കൊല്ലപ്പെട്ട് ആഗസ്റ്റ് മൂന്നിന് രണ്ടു വര്‍ഷം തികഞ്ഞ സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍