സ്വര്‍ണക്കടത്തുകേസില്‍ ചോദ്യംചെയ്യപ്പെടാനിരിക്കെ മരിച്ച റമീസിനെ വാഹനമിടിച്ച ആളും മരിച്ചു

ശ്രീനു എസ്

തിങ്കള്‍, 9 ഓഗസ്റ്റ് 2021 (17:08 IST)
സ്വര്‍ണക്കടത്തുകേസില്‍ ചോദ്യംചെയ്യപ്പെടാനിരിക്കെ മരിച്ച റമീസിനെ വാഹനമിടിച്ച ആളും മരിച്ചു. തളാപ്പ് ഓലച്ചേരിക്കാവിന് സമീപത്തെ സംഗീതിയില്‍ അശ്വിന്‍ പിവി(42) ആണ് മരിച്ചത്. ഇന്നലെ രാവിലെ ചോര ശര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് അശ്വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
കഴിഞ്ഞമാസം 23നാണ് ഇയാള്‍ ഓടിച്ചിരുന്ന കാര്‍ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തായ റമീസിനെ ഇടിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട ദിവസമായിരുന്നു അപകടം. അശ്വന്റെ മരണകാരണം അന്തരിക രക്തസ്രാവമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍