ബലിയിടാന്‍ പോയിട്ടുവന്ന വിദ്യാര്‍ഥിയില്‍ നിന്ന് 2000 രൂപ പിഴവാങ്ങി 500രൂപയുടെ രസീത് നല്കിയ സിപിഓയെ സസ്പെന്‍ഡ് ചെയ്തു. ശ്രീകാര്യത്തെ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ ശശിയെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ അന്വേഷണത്തിനും കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.