ഗുജറാത്തില്‍ റോഡരികിലെ കുടിലിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ അംറേലിയിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ എട്ടും 13ഉം വയസുള്ള രണ്ടുകുട്ടികളും ഉള്‍പ്പെടുന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് അറിയാന്‍ സാധിച്ചത്.