വനിത മതിൽ അഴിച്ച് പണിയണം, വര്‍ഗീയമെന്ന ആക്ഷേപം മറികടക്കാന്‍ ന്യൂനപക്ഷങ്ങളേയും ക്ഷണിക്കണമെന്ന് സി പി എം

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (09:06 IST)
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളേയും പങ്കെടുപ്പിക്കാന്‍ സിപിഎം സെക്രട്ടേറിയേറ്റ് തീരുമാനം. എല്ലാ മത വിഭാഗങ്ങളേയും ക്ഷണിക്കാനാണ് പുതിയ തീരുമാനം. 
 
ന്യൂനപക്ഷ മത മേലധ്യക്ഷന്മാരേയും ന്യൂനപക്ഷങ്ങളേയും ക്ഷണിക്കണമെന്ന് സിപിഎം സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്. തീരുമാനം സര്‍ക്കാറിനെ ഉടന്‍ അറിയിക്കും. വര്‍ഗീയ മതിലെന്ന അക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഈ ആക്ഷേപം തിരുത്തണമെന്നാണ് സി പി എമിന്റെ ലക്ഷ്യം.
 
ഹിന്ദു മത സംഘടനകളെ മാത്രം വിളിച്ചു ചേര്‍ത്തു പ്രത്യേക മതിലുണ്ടാക്കുന്നതില്‍ സര്‍ക്കാറിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. വനിതാ മതിലിന്റെ പ്രധാന സംഘാടകരായി ഹിന്ദുത്വ സംഘടനാ ഭാരാവാഹികളെ നിയമിച്ചതും വിവാദമായിരുന്നു. അതുകൊണ്ടാണ് അവസാനം എല്ലാവരേയും വിളിക്കണമെന്ന നിര്‍ദേശം പാര്‍ട്ടി നല്‍കിയതും.

അനുബന്ധ വാര്‍ത്തകള്‍

Next Article