ട്രോള്‍ നിരോധനത്തിന്റെ ഭാഗമായി, തീരദേശ ജില്ലകളിലാകെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മേയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ കണ്‍ട്രോള്‍ റൂമുകള്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയുള്ള സഹായവും വിവരവിനിമയവും ഉറപ്പാക്കും.
നിരോധന കാലയളവില്‍ രക്ഷാപ്രവര്‍ത്തനങ്ങളും നിരീക്ഷണത്തിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ എന്നീ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളെ ആസ്പദമാക്കി മൂന്ന് മറൈന്‍ ആംബുലന്‍സുകളും സജ്ജമാകും. 2024-ലെ ട്രോള്‍ നിരോധനത്തില്‍ സ്വീകരിച്ച നടപടികളേക്കാള്‍ കാര്യക്ഷമമായി ഈ വര്‍ഷം കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.