സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയതിനെതിരെ സമരത്തിലേക്കെന്ന് സമസ്ത. മദ്രസ പഠനത്തെ ബാധിക്കുന്ന തരത്തില്‍ സ്‌കൂള്‍ സമയം മാറ്റിയ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും സമസ്ത വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിന് കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണയും സെപ്റ്റംബര്‍ 30ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്നും സമസ്ത അറിയിച്ചു.