സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസായ കേരള സവാരി ആഗസ്റ്റ് 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 ഓഗസ്റ്റ് 2022 (07:59 IST)
സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസായ കേരള സവാരി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേരളസവാരിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  ആഗസ്റ്റ് 17ന്  ഉച്ചക്ക് 12 മണിക്ക് കനകക്കുന്നില്‍ നടക്കുന്ന ഉദ്ഘാടനപരിപാടിയുടെ നടത്തിപ്പിനായി ലേബര്‍ കമ്മിഷണര്‍ നവ് ജ്യോത് ഖോസ കണ്‍വീനറായ സ്വാഗതസംഘം രൂപീകരിച്ചു. 
 
നിരവധി പ്രതിസന്ധികള്‍ നേരിടുന്ന മോട്ടോര്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങ് എന്ന നിലയിലും മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച നിരക്കില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് സംസ്ഥാനത്തെ ഓട്ടോ ടാക്‌സി മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ കേരള സവാരി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ആദ്യഘട്ടം തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നടപ്പിലാക്കുക. അഞ്ഞൂറോളം ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article