കേരളത്തിലെ ഏറ്റവും വലിയ കൊവിഡ് 19 ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം കാലിക്കറ്റ് സർവകാലാശാലയിൽ ഒരുങ്ങുന്നു

വ്യാഴം, 16 ജൂലൈ 2020 (10:49 IST)
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് 19 ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ഒരുങ്ങുന്നു. 1,300 ഓളം ബെഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിയ്ക്കുന്നത്. വെള്ളിയാഴ്ച മുതൽ ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിയ്ക്കും. സർവകലാശാലയുടെ വനിതാ ഹോസ്റ്റലിൽ പാരിജാതം മുല്ല, എവറസ്റ്റ് എന്നീ ബ്ലോക്കുകളിലാണ് ബെഡുകൾ സജ്ജികരിച്ചിരിയ്ക്കുന്നത്. ഇവിടെ മുഴുവൻ സമയവും 10 ഡോക്ടർമാരും, 50 നഴ്സുമാരും, ക്ലീനിങ് സ്റ്റാഫ് അടക്കം 50 ജോലിക്കാരും ഉണ്ടാകും. ഇതുകൂടാതെ ട്രോമ കെയർ വളണ്ടിയർമാരെയും നിയോഗിയ്ക്കും.
 
രോഗബാധ സ്ഥിരീകരിയ്ക്കുകയും, എന്നാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്തവരെയും, ആരോഗ്യനില ഗുരുതരമല്ലാത്ത കൊവിഡ് ബാധിതരെയും ഈ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിയ്ക്കും എന്ന് ജില്ലാ കളക്ടർ കെ ഗോപാല കൃഷ്ണൻ അറിയിച്ചു. രോഗികൾക്ക് ഭക്ഷണം ഇവിടെന്നിന്നുതന്നെ ലഭിയ്ക്കും, സൗജന്യ വൈഫയും ഒരുക്കിയിട്ടുണ്ട്. വിടെ ചികിത്സിയിലുള്ള ആർക്കെങ്കിലും മറ്റു ചികിത്സാ സൗകര്യങ്ങൾ ആവശ്യമായി വന്നാൽ, തിരൂരങ്ങാടി താലൂക് ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിലേക്കോ മഞ്ചേരി മെഡിക്കൽ കോളേജിലേക്കോ മാറ്റും എന്നും ജില്ല കളക്ടർ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍